Ksmart

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ ഓൺലൈനായി ലഭ്യമാകുന്ന കേരള സർക്കാർ പദ്ധതിയാണ് കെ സ്മാർട്ട്. നൂതന സാങ്കേതിക വിദ്യയുടെ പുരോഗതി സമൂഹത്തിന്റെ വിവിധ മേഖലകളിലെ ഉന്നമനത്തിനായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കെ-സ്മാർട്ട് പുറത്തിറക്കിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിനുവേണ്ടി, ഇൻഫർമേഷൻ കേരള മിഷനാണ് കെ-സ്മാർട്ട് അഥവാ കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻഫർമേഷൻ വികസിപ്പിച്ചത്